BJP is heading for a record sixth win in Gujarat Assemly polls and is likely to improve its 2012 tally when it had contested the elections under the leadership of then chief minister Narendra modi, according to an opinion poll conducted by Time Now-VMR.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ ആറാം തവണയും താമര വിരിയുമെന്ന് അഭിപ്രായ സർവേ ഫലം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ടൈംസ് നൌ വിഎംആർ നടത്തിയ അഭിപ്രായസർവേ പറയുന്നു. 2012ലെ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 118 മുതല്‍ 134 വരെ സീറ്റുകള്‍ ലഭിക്കും.