Centre approves 83,000-km highway projects worth Rs 7-lakh crore, including BharatMala

2017-10-25 0

മോഡിയുടെ സ്വപ്‌ന പദ്ധതി

ഭാരത്മാല പദ്ധതിയ്ക്ക്് 7 ലക്ഷം കോടി രൂപ അനുവദിച്ചു

കന്യാകുമാരി–കൊച്ചി–മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേ




രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത്മാല ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കായി 7 ലക്ഷം കോടി രൂപ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭയോഗത്തില്‍ തീരുമാനമായി.

വിവിധ ഘട്ടങ്ങളിലായി 83677 കിലോമീറ്റര്‍ റോഡും, ഹൈവേകളും, മേല്‍പ്പാലങ്ങളും, പാലങ്ങളും, നിര്‍മ്മിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഭാരത്മാല പദ്ധതി. 2022ല്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 24800 കിലോമീറ്റര്‍ റോഡ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കും. 1837 കിലോമീറ്റര്‍ എക്‌സ്പ്രസ് വേയും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും.


കന്യാകുമാരി–കൊച്ചി–മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയും ഭാരത്മാല പദ്ധതിയുടെ ഭാഗമാണ്.