In a bizzare allegation, former high-profile IPS officer from Gujarat, Sanjiv Bhatt, has questioned the lack of representation of Muslim players in the Indian cricket team. It is strange when you know that Mohammed Shami, a muslim by religion, is probably the most high profile fast bowler in the current Indian cricket set up.
ദേശീയ കായികവിനോദം ഹോക്കിയാണെങ്കിലും ഇന്ത്യക്കാർക്ക് ക്രിക്കറ്റിനോട് ഒരു പ്രത്യേക താത്പര്യമുണ്ട്. മതത്തിനും വിശ്വാസങ്ങള്‍ക്കുമപ്പുറം മികവിനനുസരിച്ചാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ജനങ്ങള്‍ സ്നേഹിക്കുന്നത്. ഇന്ത്യക്കായി കളിക്കുന്നു എന്നതു തന്നെയാണ് താരങ്ങളെയെല്ലാം ജനങ്ങള്‍ ഇത്രയേറെ സ്നേഹിക്കാൻ കാരണം. കഴിഞ്ഞ ദിവസം ബിസിസിഐയുടെ ടീം തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് രംഗത്തുവന്നിരുന്നു. ഇന്ത്യൻ ടീമില്‍ എന്തുകൊണ്ട് മുസ്ലിം കളിക്കാരില്ല എന്നായിരുന്നു സഞ്ജീവ് ഭട്ടിൻറെ സംശയം.