വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി... കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്... എന്തിനാ...??
(ചിരിയോടെ...)ഞാൻ മൂപരിന്ടെ ആളാ...
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച....
Like our Facebook page