shivsena agianst modi goverment on Elphinstone Road station stampede.

2017-09-30 0

ബിജെപിയുടെ കൂട്ടക്കൊല ഇത്....



മുബൈയില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയ്ക്ക് ഉത്തരവാദികള്‍ ബിജെപിയെന്ന് ശിവസേന



മുംബൈ എല്‍ഫിന്‍സോണ്‍ റയില്‍വെ സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ പൂര്‍ണഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്ന് ശിവസേന. നടന്നത് സാധാരണ അപകടമല്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായതെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പോകുന്ന ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റാവത്ത് ഓര്‍മിപ്പിച്ചു.സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ രാജിവയ്ക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടു.