twiter expanded to 280 characters

2017-09-30 4,073

ട്വീറ്റുകളുടെ നീളം കൂടുന്നു



ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആക്കാനൊരുങ്ങി ട്വിറ്റര്‍.



ഉപഭോക്തക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ പോസ്റ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.140 അക്ഷരങ്ങളാണ് നിലവില്‍ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താനാവുക. അക്ഷരങ്ങളിലെ ഈ നിയന്ത്രണം പല ഉപഭോക്താക്കളിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നാണ് ട്വിറ്ററിന്റെ നിരീക്ഷണം.