ആകെ പച്ചമയത്തില്‍ വിവാഹം...
ഗ്രീന്‍വെഡ്ഡിംഗ് എന്ന ആശയത്തോടെ ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു വൈപ്പിന്‍ ഞാറയ്ക്കല്‍ പള്ളിയില്‍ നടന്ന ഈ വിവാഹ നിശ്ചയം
എറണാകുളം സ്വദേശികളായ മെല്‍വിനും പിങ്കുവുമാണ് പ്രകൃതിയെ നോവിക്കാതെ മാതൃകാപരമായ വിവാനിശ്ചയം നടത്തിയത്. ഗ്രീന്‍വെഡ്ഡിംഗ് എന്ന ആശയത്തോടെ ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു വൈപ്പിന്‍ ഞാറയ്ക്കല്‍ പള്ളിയില്‍ നടന്ന ഈ വിവാഹ നിശ്ചയം. ലളിതായ അതും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന വിവാഹം ഇതാണ് ഇത്തത്തെ യുവാക്കള്‍ക്ക് ആവശ്യം.പന്തലും ആഹാരവും വധുവരന്മാപും വരെ സിംപിളാകുന്നു.തികച്ചും മാലിന്യരഹിതമായ ആഘോഷം ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്.തെങ്ങോലകള്‍ കൊണ്ടുള്ള ഡെക്കറേഷന് തന്നെ ഏകദേശം 15,000-75,000 രൂപ ചെലവ് വരും.പള്ളിക്കും ഹാളിനും മുമ്പിലെ കമാനങ്ങളും ഓലകള്‍ കൊണ്ടുതന്നെ. ഭക്ഷണം വിളമ്പാന്‍ പ്ലാസ്റ്റിക് പാത്രങ്ങളും ഒഴിവാക്കി. പകരം ചില്ല് പാത്രങ്ങളിലും കപ്പുകളുമാണ് ഉപയോഗിച്ചത്.അധികം വിഭവങ്ങളൊന്നുമില്ലാതെ ലളിതമായിരുന്നു വിവാഹ മെനു. വിവാഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ, അതിനാല്‍ ആഘോഷമാക്കണം എന്ന പൊതുകാഴ്ച്ചപ്പാടാണ് നിലവിലുള്ളത്. വിവാഹം എന്നും ഓര്‍മ്മിക്കപ്പെടണമെങ്കില്‍ ഗ്രീന്‍ വെഡ്ഡിങ്ങ് ആണ് മികച്ച വഴി. ഇത് സമൂഹത്തിന് പോസറ്റീവ് സന്ദേശം നല്‍കുമെന്നുമാണ് ഇവരുടെ പക്ഷം.ആലപ്പുഴ പാതിരപ്പിള്ളിയിലെ ചേര്‍ന്ന് ഡേ മേക്കര്‍ ഇവന്റ്‌സിനുകീഴില്‍ ഓലയലങ്കാരങ്ങളായ ഓലത്തൊപ്പി, ഓലപീപ്പി, നിറപറ തുടങ്ങിയവയൊരുക്കുകയായിരുന്നു. പ്രത്യേകം ഓലമേഞ്ഞ ഭക്ഷണകൌണ്ടറുകളും ശ്രദ്ധേയമായി.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom