കടുക് അത്ര നിസ്സാരമല്ല
പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ് കടുക്
ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവുമധികം കാലറി പ്രദാനം ചെയ്യുന്നതും കടുക് തന്നെ. 100 ഗ്രാം കടുകിൽ നിന്ന് 508 കാലറി ലഭിക്കുമെന്ന് പറയുമ്പോൾ അതിശയം തോന്നാമെങ്കിലും ഇതു സത്യമാണ്. ഇതിനു പുറമേ രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയാസിനും അടങ്ങിയിട്ടുണ്ട്.