ഈ വെളിച്ചം നല്ലതല്ല!
ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രകാശം കുട്ടികളിലെ അമിതവണ്ണത്തിനു കാരണമാകുന്നു
മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ടെലിവിഷൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രകാശം കുട്ടികളിലെ അമിതവണ്ണത്തിനു കാരണമാകുന്നുവെന്നു കണ്ടെത്തൽ.
ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾക്കു മുന്നിൽ മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാകുന്നതിനു കാരണം ശാരീരിക അധ്വാനക്കുറവു മാത്രമല്ല ഇവയിൽ നിന്നു പുറത്തു വരുന്ന പ്രകാശവും ഇതിനു കാരണമാകുന്നുവെന്നാണ് പഠനറിപ്പോർട്ട്.ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നു പുറത്തു വരുന്ന കൃത്രിമ പ്രകാശം ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങളെയും ഭാരത്തെയും ബാധിക്കുമെന്നാണ് കണ്ടെത്തൽ.