antidepressants are harmful to health

2017-09-24 0

വിഷാദ രോഗങ്ങള്‍ക്ക് മരുന്ന്? അപകടം!


വിഷാദ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം.


വിഷാദ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് മുപ്പത്തിമൂന്നു ശതമാനം അതിക സാധ്യതയാണ് മരുന്ന് ഉപയോഗിക്കുന്നവര്‍ക്കുള്ളത്.ഇത്തരം മരുന്നുകളുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയവയില്‍ രക്ത പ്രവാഹത്തിലൂടെ സെറാടോണിന്റെ അഭാവമുണ്ടാകുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍.