Donald Trump and Kim Jong-un are like ‘children in a kindergarten’: Russia

2017-09-23 0

'ട്രംപും കിമ്മും നഴ്സറി കുട്ടികൾ?'


ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ സമാധാനത്തിനു ആഹ്വാനം ചെയ്ത് റഷ്യ

ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് നേതാക്കന്മാർ രണ്ടുപേരും ശാന്തരാകണമെന്ന് ആവശ്യപ്പെട്ടു. കാര്യങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടത്. നഴ്സറി സ്കൂളിൽ കുട്ടികൾ തമ്മിലടിക്കുന്നതു പോലെയാണ് ട്രംപും കിമ്മും തമ്മിലുള്ള വാഗ്വാദമെന്നും ലാവ്റോവ് പരിഹസിച്ചു.അതേസമയം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങളും അഭ്യർഥനകളും ഉയരുന്നതിനാൽ ഉത്തരകൊറിയ ചർച്ചകൾക്കു തയാറാകുമെന്ന പ്രതീക്ഷയുണ്ടെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു.