"നിബിറു" ലോകം അവസാനിപ്പിക്കും...???
ലോകാവസാനത്തിന് കാരണക്കാരനായ നിബിറുവിനെ കുറിച്ച്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ലോകാവസാന വാര്‍ത്തകള്‍ ശക്തിപ്രാപിക്കുന്നു.2017 സെപ്തംബര്‍ 23 അതായത് ഇന്ന് ലോകം അവസാനിക്കുമെന്നാണ് കഥ.എന്നാല്‍ ഇന്നവസാനിക്കാത്ത സ്ഥിതിക്ക് 2100 വരെ ലോകത്തിന് ആയുസുണ്ടെന്ന് പുതിയ ചില പ്രവാചകന്മാര്‍ പ്രവചിച്ചു കഴിഞ്ഞു.അതായത് ഇനിയും 80 വര്‍ഷം കൂടി നമുക്ക് ഭീമിയില്‍ നന്നായി വസിക്കാം.ഇനി 23ലെ അവസാനവും നിബിറുവും എന്താണെന്ന് നോക്കാം.നിബിറു എന്ന പേരിലുള്ള ഗ്രഹം ഭൂമിയുമായി സെപ്റ്റംബര്‍ 23 ന് കൂട്ടിയിടിക്കുമെന്നും കടലിലെ ഏതാനും ചില ജീവജാലങ്ങളൊഴിച്ച് മറ്റൊന്നും ഭൂമിയില്‍ അവശേഷിക്കുകയില്ലെന്നുമായിരുന്നു പ്രവചനം