Vintage Beauty Shakila Passes Away at 82

2017-09-23 5

ഷക്കില അന്തരിച്ചു...

ബോളിവുഡ് സ്വപ്ന നായിക ഷക്കില അന്തരിച്ചു.

അമ്പതുകളുലും 60കളിലും ഹിന്ദി ചലച്ചിത്ര ലോകത്തെ മുന്‍നിര നായികയായിരുന്നു ഷക്കില.മുംബൈയിലെ വീട്ടില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1954ലിറങ്ങിയ 'ആര്‍ പാറിലെ' നര്‍ത്തകിയുടെ വേഷമാണ് ഷക്കിലയെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രശസ്തയാക്കിയത്. തുടര്‍ന്നാണ് പ്രശസ്തമായ 'സിഐഡി' എന്ന ചിത്രത്തിലും അഭിനയിക്കുന്നത്. 1962ലിറങ്ങിയ ഹിറ്റ് ചിത്രം 'ചൈന ടൗണി'ല്‍ ഷമ്മി കപൂറിനൊപ്പം വും 1960ലിറങ്ങിയ 'ശ്രീമാന്‍ സത്യവതി'യില്‍ രാജ്കപൂറിനൊപ്പവും അഭിനയിച്ചു.