കാത്തിരിക്കാനില്ല....നൂറിനുള്ളിലെങ്കില്‍ മത്സരിക്കൂം...!!
100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാമെന്ന് ഉലകനായകന്‍
അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണേങ്കില്‍ മത്സരിക്കാമെന്ന് കമല്‍ഹാസന്‍.ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് നടന്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളില്‍ താല്‍പര്യമില്ല. നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടികളുടെ സ്ഥിതിയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക്. ഈ സാഹചര്യത്തില്‍ നിന്നും അവര്‍ക്ക് പുറത്ത് വരണമെന്നുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരിക്കുക തന്നെ ചെയ്യുമെന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.