Shiv Sena holds out threat to quit Maharashtra government
ബിജെപി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബിജെപിയിൽ ചേരാനൊരുങ്ങുന്നതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്. ദസറക്കു മുമ്പേ ബിജെപിയിലേക്കെന്ന സൂചന നൽകിയ നാരായൺ റാണെ തന്റെ തട്ടകമായ കൊങ്കണിൽ റാലി സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ശിവസേന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.