ആര്‍സിസിയില്‍ നിന്ന് HIV ബാധിച്ചവള്‍...!!
ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തി
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധ. രക്താര്‍ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ ഒന്‍പത് വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ വിദഗ്ദ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പെണ്‍കുട്ടി ആര്‍സിസിയില്‍ നിന്നും ചികിത്സ തേടുന്നുണ്ട്. ചികിത്സയുടെ ഭാഗമായുള്ള പരിശോധനയില്‍ എച്ച്ഐവി കണ്ടെത്തിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്കും എച്ച്ഐവി ഇല്ല.