വിശാല്‍ കെണിയില്‍ 'വ്യാജന്‍' കുടുങ്ങി
പുത്തൻ തമിഴ് സിനിമകൾ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തലവൻ പിടിയിൽ
തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോർട്ട്. തമിഴ് റോക്കേഴ്സ് അഡ്മിൻ എന്ന പേരിൽ വിവിധ വെബ്‌സൈറ്റുകളിൽ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇയാളെന്ന് പൊലീസ് പറയുന്നു. ഗൗരി ശങ്കർ തമിഴ്ഗൺ.കോമിന്റെ മുഖ്യ അഡ്മിനും തമിഴ്റോക്കേഴ്സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് റിപ്പോർട്ട്.നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം ഇവർ തുടരുകയായിരുന്നു.