വിവാഹ മോചനത്തിനു ഇനി കാത്തിരിപ്പ് വേണ്ട
വിവാഹ മോചനത്തിനായി 6 മാസം കാത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു.
ഹിന്ദു വിവാഹ മോചനത്തിൽ സുപ്രധാന തിരുത്തലുമായി സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് കോടതി ഇളവ് ചെയ്തത്. ഇത്രയും സമയം കാത്തിരിക്കേണ്ടത് നിർബന്ധമല്ലെന്നും അതിനാൽ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഡിവോഴ്സിനുള്ള ‘കാത്തിരിപ്പ് സമയം’ കോടതി ഒരാഴ്ചയായി ചുരുക്കി. ജസ്റ്റിസുമാരായ എ.കെ.ഗോയൽ, യു.യു.ലളിത് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്