Pakistan's biggest bank kicked out of US, fined over terror financing charge

2017-09-09 0

പാക് ബാങ്ക് യു എസ് പൂട്ടുന്നു



പാകിസ്താനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഹബിബ് ബാങ്ക്

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സൂചനയെ തുടര്‍ന്ന് പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹബിബ് ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖ അടച്ചു പൂട്ടാന്‍ യുഎസ് ബാങ്കിങ് റെഗുലേറ്റര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ന്യൂയോര്‍ക്കിലെ ഹബിബ് ബാങ്കിന്റെ പ്രവര്‍ത്തനം 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ഹബിബ് ആസ്ഥാനത്തിന് തിരിച്ചടി നല്‍കികൊണ്ട് ബാങ്ക് ശാഖ അടച്ചു പൂട്ടാനുള്ള യുഎസ് അധികൃതരുടെ നിര്‍ദ്ദേശം.