രോഹിങ്ക്യന്‍ മുസ്ലിംകളോടുള്ള ക്രൂരത തുടരുന്നു

2017-09-09 102

The number of Rohingya who have fled fighting in western Myanmar has climbed sharply to 270,000.

മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 2.7 ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മ്യാന്‍മറിന്റെ പുതിയ പ്രദേശങ്ങളിലേക്ക് കലാപം വ്യാപിച്ചതിനെ തുടര്‍ന്നാണ് പലായനം ചെയ്യുന്നവരുടെ എണ്ണം ഇത്ര കൂടിയതെന്ന് ഹൈക്കമ്മീഷണര്‍ വക്താവ് വിവിയന്‍ ടാന്‍ അറിയിച്ചു.