കടകംപള്ളി ചൈനയില്‍ പോകേണ്ട???
ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അനുമതി നിഷേധിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കും.യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ കടകംപള്ളിയാണ് നയിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നാലു പേരില്‍ ഒരാളായിരുന്നു അദ്ദേഹം. സംഘത്തിലെ ഏക മന്ത്രിയും കടകംപള്ളിയാണ്. മറ്റുള്ളവരൊക്കെ ഉദ്യോഗസ്ഥരാണ്.