ഗൗരിയ്ക്ക് പിന്നാലെ മരണഭീതിയില്‍ ഇവര്‍..!!!
രാജ്യത്തെ പ്രമുഖരായ അഞ്ച് വനിതകള്‍ക്ക് നേരെ വധഭീഷണി
രാജ്യവിരുദ്ധരെന്ന് ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരായ ശോഭ ഡേ, സാഗരിക ഘോഷ്, സാമൂഹ്യ പ്രവര്‍ത്തകരായ കവിത കൃഷ്ണന്‍, അരുന്ധതി റോയ്, ഷെഹ്ല റാഷിദ് എന്നിവരെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. ഫേസ്ബുക്കിലാണ് ഒരാള്‍ ഇവര്‍ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തക സാഗരിക ഗോഷിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഡല്‍ഹി സൈബര്‍ പോലീസിലാണ് സാഗരിക പരാതി നല്‍കിയിട്ടുള്ളത്.