ഉത്തര കൊറിയയെ ഇന്ത്യക്കും പേടി? കാരണം ഇതാ | Oneindia Malayalam

2017-09-08 322

India Also Afraid Of North Korea. Here are the reasons.

ലോകരാജ്യങ്ങളുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ ഉത്തരകൊറിയ നടത്തുന്ന അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ ജപ്പാനെയോ അമേരിക്കയെയോ മാത്രമല്ല, ഇന്ത്യയെയും ഭീതിയിലാഴ്ത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ലോക രാഷ്ട്രങ്ങള്‍ എല്ലാം എതിര്‍ത്തിട്ടും ഒട്ടും കൂസലില്ലാതെയാണ് ഉത്തരകൊറിയ തുടരെത്തുടരെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത് ഇന്ത്യക്കും ഭീഷണിയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.