Photos shared on Twitter by the Manjappada fans group of Kerala Blasters are turning attention and how! Fans of the Indian football side wwere present in Buenos Aires on tuesday as Argentina took on Venezuela in a South American World Cup qualifier match and suffered a cruel 1-1 draw.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി കളിക്കുമോയെന്ന ചോദ്യത്തിന് സാധ്യത കുറവെന്നായിരിക്കും ആരാധകരുടെ മറുപടി. എന്നാല്‍ മെസ്സിയെ ക്ഷണിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്, അതും മെസ്സിയുടെ ജന്‍മനാടായ അര്‍ജന്റീനയില്‍.
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയും വെനിസ്വേലയും തമ്മില്‍ ബ്യൂനസ് ഐറിസില്‍ നടന്ന മല്‍സരത്തിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്. മെസ്സിയെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്കു ക്ഷണിക്കാനാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന ബാനറുകളും ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ചു.