Four youngsters beaten up by a gang for allegedly taking photographs of an amusement park owned by Nilambur MLA P V Anvar, which is at the centre of controversy for the past few days.
സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വിവാദ പാര്‍ക്കിന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കള്‍ക്ക് മര്‍ദനം. പാര്‍ക്കിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ എന്നാരോപിച്ചാണ് നാല് പേരെ ക്രൂരമായി മര്‍ദിച്ചത്. നാട്ടുകാര്‍ക്ക് പുറമെ പോലീസുകാരും മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. പരിക്കേറ്റ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊടിയത്തൂര്‍ സ്വദേശികളായ ഷെറിന്‍, അല്‍ത്താഫ്, സഹദ്, ജസീം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.