ഒടുവില്‍ ഭൂമിയിലെത്തി...
2016 നവംബറിലാണ് വിട്‌സണ്‍ തന്റെ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിച്ചത്
288 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി പെഗി വിടസണ്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എന്ന പേരും പെഗി വിട്സന് സ്വന്തമായി.
ശനിയാഴ്ചയാണ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ദീര്‍ഘനാളത്തെ ബഹിരാകാശ വാസത്തിന് ശേഷം പെഗി ഭൂമിയില്‍ തിരിച്ചെത്തിയത്.