ബാബു ആന്റണിയുടെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും? | Oneindia Malayalam

2017-08-31 55

For the past few days, a picture of an alligator and a python on the porch of an American home has been creating a furore online, after it was reported that the house belonged to actor Babu Antony.


ഹൂസ്റ്റണിലെ തന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പുമൊക്കെ എത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ ബാബു ആന്റണി. താന്‍ താമസിക്കുന്ന വീട്ടില്‍ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്ന വാര്‍ത്ത കേട്ട് നാട്ടില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് ബാബു ആന്റണി വിശദീകരണവുമായി രംഗത്തെത്തിയത്.
അമേരിക്കയില്‍ ആഞ്ഞുവീശിയ ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഹൂസ്റ്റണില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. ഹൂസ്റ്റണില്‍ താമസിക്കുന്ന പലരും വീടൊഴിഞ്ഞ് പോകേണ്ട സ്ഥിതിയുമുണ്ടായി. ഇതിനു പിന്നാലെയാണ് ബാബു ആന്റണിയുടെ ഹൂസ്റ്റണിലെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പുമെല്ലാം എത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നത്. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്.