ഭാഗം ഒന്ന് അൽ കിതാബ് 193 صوم عاشوراء

2017-08-30 3

AL KITHAB PADANA PARAMBARA 193
മുഹറം പത്തിന് ആശൂറാഉ നോമ്പ്

സഹോദരങ്ങളേ.... മുഹറം പത്തിന് ആശൂറാഉ നോമ്പ് സുന്നത്താണ്.ഒമ്പതും പത്തും ചേർത്ത് നോൽക്കലാണ് ഉത്തമമായ രീതി. പത്തും പതിനൊന്നും ചേർത്തും നോൽക്കാം പത്ത് മാത്രം നോറ്റാലും ആശൂറാഉ നോമ്പിന്റെ സുന്നത്തു ലഭിക്കുമെങ്കിലും അത് കാമിലായ രൂപം അല്ല.

ഏതാണ് ആശൂറാഉ ദിവസം? അത് മുഹറം ഒമ്പതു ആണെന്നും മുഹറം പത്തു ആണെന്നും അഭിപ്രായമുണ്ടെങ്കിലും മുഹറം പത്താണ് എന്നതാണ് ഭൂരിപക്ഷാഭിപ്രായം.

മൂസാ അലൈഹിസ്സലാമിനെയും അദ്ദേഹത്തിന്റെ ജനതയെയും അല്ലാഹു ഫറോവായിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസമാണ് പ്രസ്തുത ദിവസം. ശിയാക്കൾ കര്ബലാ സംഭവവുമായി ബന്ധപ്പെട്ടു ഈ ദിവസത്തെ ദുഃഖ ദിനമായി ആചരിക്കുന്നുവെങ്കിലും നബിയുടെ കാലത്തും അതിനു മുമ്പും ആശൂറാഉ നോമ്പ് ഉണ്ടെന്നു സ്ഥിരപ്പെട്ടതാണ്.കര്ബലയാകട്ടെ ഇസ്‌ലാമിക ചരിത്രത്തിൽ പിൽക്കാലത്ത് നടന്ന സംഭവമാണ്.


MODULE 01/09.10.2016
كتاب الصوم

باب صِيَامِ يَوْمِ عَاشُورَاءَ
ഹദീസ് 2000
حَدَّثَنَا أَبُو عَاصِمٍ عَنْ عُمَرَ بْنِ مُحَمَّدٍ عَنْ سَالِمٍ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ إِنْ شَاءَ صَامَ
സാലിം അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: ആശൂറാഉ ദിവസം നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നോമ്പ് നോൽക്കുക.

ഹദീസ് 2001
حَدَّثَنَا أَبُو الْيَمَانِ أَخْبَرَنَا شُعَيْبٌ عَنْ الزُّهْرِيِّ قَالَ أَخْبَرَنِي عُرْوَةُ بْنُ الزُّبَيْرِ أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِصِيَامِ يَوْمِ عَاشُورَاءَ فَلَمَّا فُرِضَ رَمَضَانُ كَانَ مَنْ شَاءَ صَامَ وَمَنْ شَاءَ أَفْطَرَ
ആയിശ റദിയല്ലാഹു അന്ഹാ
നിവേദനം: ആശുറാഅ് ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം നോമ്പനുഷ്ഠിക്കുവാന്‍ കല്പിച്ചിരുന്നു. റമളാന്‍ നിർബന്ധമാക്കപ്പെട്ടപ്പോൾ ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക, ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക എന്ന നിലയിലായി (ആശൂറാഉ നോമ്പ് നിർബന്ധമല്ലാതായി)

ഹദീസ് 2002
حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ عَنْ مَالِكٍ عَنْ هِشَامِ بْنِ عُرْوَةَ عَنْ أَبِيهِ أَنَّ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُهُ فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ
ആയിശ റദിയല്ലാഹു അന്ഹാ നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു.
ആശുറാഅ് ദിവസം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും നോമ്പനുഷ്ഠിച്ചിരുന്നു.റസൂലുല്ലാഹി മദീനയിൽ വന്നപ്പോൾ അത് അനുഷ്ഠിച്ചു .
റമളാന്‍ നിർ..