വീഡിയോ അവസാന ഭാഗം ബുഖാരി കിതാബുൽ ഇൽമിലെ 56-ആമത്തെ ഹദീസ് ഫത്ഹുൽ ബാരി സഹിതം
..................................THUDARCHA....
……………………………………………………………………
قَوْلُهُ الرَّزِيئَةُ هِيَ بِفَتْحِ الرَّاءِ وَكَسْرِ الزَّايِ بَعْدَهَا يَاءٌ ثُمَّ هَمْزَةٌ وَقَدْ تُسَهَّلُ الْهَمْزَةُ وَتُشَدَّدُ الْيَاءُ وَمَعْنَاهَا الْمُصِيبَةُ وَزَادَ فِي رِوَايَةِ مَعْمَرٍ لِاخْتِلَافِهِمْ وَلَغَطِهِمْ أَيْ أَنَّ الِاخْتِلَافَ كَانَ سَبَبًا لِتَرْكِ كِتَابَةِ الْكِتَابِ وَفِي الْحَدِيثِ دَلِيلٌ عَلَى جَوَازِ كِتَابَةِ الْعِلْمِ وَعَلَى أَنَّ الِاخْتِلَافَ قَدْ يَكُونُ سَبَبًا فِي حِرْمَانِ الْخَيْرِ كَمَا وَقَعَ فِي قِصَّةِ الرَّجُلَيْنِ اللَّذَيْنِ تَخَاصَمَا فَرُفِعَ تَعْيِينُ لَيْلَةِ الْقَدْرِ بِسَبَبِ ذَلِكَ وَفِيهِ وُقُوعُ الِاجْتِهَادِ بِحَضْرَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِيمَا لَمْ يُنْزَلْ عَلَيْهِ فِيهِ وَسَنَذْكُرُ بَقِيَّةَ مَا يتَعَلَّق بِهِ فِي أَو اخر السِّيرَةِ النَّبَوِيَّةِ مِنْ كِتَابِ الْمَغَازِي إِنْ شَاءَ اللَّهُ تَعَالَى
………………………………………………………………………
ഇബ്നു അബ്ബാസ് റ പറഞ്ഞതിലെ razeeath /രസീ-അത് എന്ന പദത്തിന്റെ അർത്ഥം മുസ്വീബതു/വിപത്ത് എന്നാണു . മഅമറിന്റെ റിപ്പോർട്ടിൽ ഇബ്നു അബ്ബാസ് പറഞ്ഞതിൽ
لِاخْتِلَافِهِمْ وَلَغَطِهِمْ
അവരുടെ അഭിപ്രായ വ്യത്യാസവും ബഹളവും കാരണം എന്ന് കൂടിയുണ്ട്
അതായത് അഭിപ്രായ വ്യത്യാസം നബി ഉദ്ദേശിച്ചത് എഴുതി വയ്ക്കുന്നതിനു തടസ്സമായി എന്നർത്ഥം
ഈ ഹദീസിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാവുന്നു
1 വിജ്ഞാനം രേഖപ്പെടുത്തി വയ്ക്കുന്നതിന്റെ അനുവദനീയത
2 അഭിപ്രായ വ്യത്യാസം നന്മ തടയപ്പെടുന്നതിനു കാരണമായേക്കാം
-രണ്ടു ആളുകൾ വഴക്കിട്ടത് കാരണം ലൈലത്തുൽ ഖദർ ഇന്ന ദിവസമാണ് എന്ന വിവരം ഉയർത്തപ്പെട്ട പോലെ-
3 നബി സ്വല്ലല്ലാഹു അലൈഹി വ സല്ലംയ്ക്ക് അവതരിക്കപ്പെടാത്ത ഒരു വിഷയത്തിൽ നബിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഇജ്തിഹാദ്