അൽ കിതാബ് 184 ഒന്ന് Al Baqarah 3 Thafsir Ibnu Kathir Malayalam
MODULE O3/19.09.2016
وَأَمَّا الْغَيْبُ الْمُرَادُ هَاهُنَا فَقَدِ اخْتَلَفَتْ عِبَارَاتُ السَّلَفِ فِيهِ ، وَكُلُّهَا صَحِيحَةٌ تَرْجِعُ إِلَى أَنَّ الْجَمِيعَ مُرَادٌ
قَالَ أَبُو جَعْفَرٍ الرَّازِيُّ ، عَنِ الرَّبِيعِ بْنِ أَنَسٍ ، عَنْ أَبِي الْعَالِيَةِ ، فِي قَوْلِهِ : ( يُؤْمِنُونَ بِالْغَيْبِ ) قَالَ : يُؤْمِنُونَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ ، وَجَنَّتِهِ وَنَارِهِ وَلِقَائِهِ ، وَيُؤْمِنُونَ بِالْحَيَاةِ بَعْدَ الْمَوْتِ وَبِالْبَعْثِ ، فَهَذَا غَيْبٌ كُلُّهُ
وَكَذَا قَالَ قَتَادَةُ بْنُ دِعَامَةَ
ആശയ സംഗ്രഹം: ഇവിടെ ഗൈബിൽ/ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവർ എന്ന് പറഞ്ഞതിലെ الْغَيْبُ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച് വിവിധ തരത്തിൽ വ്യാഖ്യാനങ്ങൾ വന്നിട്ടുണ്ടെങ്കിലും അവയുടെയെല്ലാം ഉദ്ദേശ്യം ഒന്ന് തന്നെയാണ്.
അബുൽ ആലിയ പറഞ്ഞതായി ഇമാം റാസി രേഖപ്പെടുത്തുന്നു: ഗൈബിൽ/ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവർ എന്നാൽ അല്ലാഹുവിലും അവന്റെ മാലാഖമാരിലും അവന്റെ വേദ ഗ്രൻഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യ നാളിലും അവന്റെ സ്വർഗ്ഗത്തിലും അവന്റെ നരകത്തിലും അവന്റെ തിരു ദർശനത്തിലും(ലിഖാഉ) മരണാനന്തര ജീവിതത്തിലും പുനർ ജന്മത്തിലും എല്ലാം വിശ്വസിക്കുന്നവർ എന്നാണു അർത്ഥം.ഈ പറയപ്പെട്ടതെല്ലാം ഗൈബ് തന്നെ.
وَقَالَ السُّدِّيُّ ، عَنْ أَبِي مَالِكٍ ، وَعَنْ أَبِي صَالِحٍ ، عَنِ ابْنِ عَبَّاسٍ ، وَعَنْ مُرَّةَ الْهَمْدَانِيِّ عَنِ ابْنِ مَسْعُودٍ ، وَعَنْ نَاسٍ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أَمَّا الْغَيْبُ فَمَا غَابَ عَنِ الْعِبَادِ مِنْ أَمْرِ الْجَنَّةِ ، وَأَمْرِ النَّارِ ، وَمَا ذُكِرَ فِي الْقُرْآنِ
وَقَالَ مُحَمَّدُ بْنُ إِسْحَاقَ ، عَنْ مُحَمَّدِ بْنِ أَبِي مُحَمَّدٍ ، عَنْ عِكْرِمَةَ ، أَوْ عَنْ سَعِيدِ بْنِ جُبَيْرٍ ، عَنِ ابْنِ عَبَّاسٍ : ( بِالْغَيْبِ ) قَالَ : بِمَا جَاءَ مِنْهُ ، يَعْنِي : مِنَ اللَّهِ تَعَالَى
ആശയ സംഗ്രഹം: അടിമകളിൽ നിന്ന് മറഞ്ഞിരിക്കുന്ന സ്വർഗ്ഗം, നരകം ,( സമാനമായി ) ഖുർആനിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ എന്നിവയെല്ലാം ഗൈബിന്റെ പരിധിയിൽ വരുമെന്ന് ഇബ്നു അബ്ബാസ് ഉൾപ്പെടെയുള്ള മുഫസ്സിറുകൾ പ്രസ്താവിച്ചതായി ഇമാം സുദ്ദി രേഖപ്പെടുത്തുന്നു.അല്ലാഹുവിൽ നിന്ന് കൊണ്ട് വന്ന സത്യ സന്ദേശമാണ് ഗൈബ് എന്ന് ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹുവിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
وَقَالَ سُفْيَانُ الثَّوْرِيُّ ، عَنْ عَاصِمٍ ، عَنْ زِرٍّ ، قَالَ : الْغَيْبُ : الْقُرْآنُ
وَقَالَ عَطَاءُ بْنُ أَبِي رَبَاحٍ : مَنْ آمَنَ بِاللَّهِ فَقَدْ آمَنَ بِالْغَيْبِ
وَقَالَ إِسْمَاعِيلُ بْنُ أَبِي خَالِدٍ : ( يُؤْمِنُونَ بِالْغَيْبِ ) قَالَ : بِغَيْبِ الْإِسْلَامِ
وَقَالَ زَيْدُ بْنُ أَسْلَمَ : (..