V2 അൽ കിതാബ് 191 തിന്മകളുടെ സദസ്സുകൾ ബഹിഷ്‌ക്കരിക്കുക ഭാഗം 2
MODULE 05/04.10.2016
جامع الترمذي
ജാമിഉ തിർമുദി
كتاب الأدب عن رسول الله صلى الله عليه وسلم
ഹദീസ് 2801
حَدَّثَنَا الْقَاسِمُ بْنُ دِينَارٍ الْكُوفِيُّ، حَدَّثَنَا مُصْعَبُ بْنُ الْمِقْدَامِ، عَنِ الْحَسَنِ بْنِ صَالِحٍ، عَنْ لَيْثِ بْنِ أَبِي سُلَيْمٍ، عَنْ طَاوُسٍ، عَنْ جَابِرٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَدْخُلِ الْحَمَّامَ بِغَيْرِ إِزَارٍ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُدْخِلْ حَلِيلَتَهُ الْحَمَّامَ وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يَجْلِسْ عَلَى مَائِدَةٍ يُدَارُ عَلَيْهَا بِالْخَمْرِ " . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ لاَ نَعْرِفُهُ مِنْ حَدِيثِ طَاوُسٍ عَنْ جَابِرٍ إِلاَّ مِنْ هَذَا الْوَجْهِ . قَالَ مُحَمَّدُ بْنُ إِسْمَاعِيلَ لَيْثُ بْنُ أَبِي سُلَيْمٍ صَدُوقٌ وَرُبَّمَا يَهِمُ فِي الشَّىْءِ . قَالَ مُحَمَّدُ بْنُ إِسْمَاعِيلَ وَقَالَ أَحْمَدُ بْنُ حَنْبَلٍ لَيْثٌ لاَ يُفْرَحُ بِحَدِيثِهِ كَانَ لَيْثٌ يَرْفَعُ أَشْيَاءَ لاَ يَرْفَعُهَا غَيْرُهُ فَلِذَلِكَ ضَعَّفُوهُ
ആശയ സംഗ്രഹം :
ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ അരമുണ്ട് ഇല്ലാതെ കുളിമുറിയിൽ പ്രവേശിക്കാതിരിക്കട്ടേ.ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ തന്റെ ഭാര്യയെ (പൊതു )കുളിമുറിയിൽ പ്രവേശിപ്പിക്കാതിരിക്കട്ടേ(കുറിപ്പ്:പണ്ട് വെള്ളം തിളപ്പിക്കാനും മറ്റും വിശാലമായ സൗകര്യങ്ങൾ ഉണ്ടായിരുന്ന പൊതു കുളി മുറികൾ പ്രചാരത്തിൽ ഉണ്ടായിരുന്നു).ആരൊരുത്തൻ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവൻ മദ്യം വിളമ്പുന്ന തീൻ മേശക്കരികിൽ ഇരിക്കാതിരിക്കട്ടേ.(ഈ ഹദീസ് ഹസൻ ആണെന്നും ദഈഫു ആനിനും അഭിപ്രായമുണ്ട്.എന്നാൽ ഈ ഹദീസിന്റെ ആശയത്തിൽ സ്വീകാര്യമായ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്)
ഈ ഹദീസിന്റെ ശറഹിൽ തുഹ്ഫത്തുൽ അഹ് വദി എന്ന കിതാബിൽ ഇങ്ങിനെ കാണാം
( فَلَا يَجْلِسْ عَلَى مَائِدَةٍ يُدَارُ عَلَيْهَا الْخَمْرُ )
يَعْنِي وَإِنْ لَمْ يَشْرَبْ مَعَهُمْ كَأَنَّهُ تَقْرِيرٌ عَلَى مُنْكَرٍ
''അവൻ മദ്യം വിളമ്പുന്ന തീൻ മേശക്കരികിൽ ഇരിക്കാതിരിക്കട്ടേ''
എന്ന് പറഞ്ഞാൽ അവൻ കുടിക്കുന്നില്ല എങ്കിൽ തന്നെയും അവൻ അവിടെ ഇരിക്കുക (പോലും) ചെയ്യാതിരിക്കട്ടെ എന്നാണു ;കാരണം അവിടെ ഇരിക്കുന്നത് ഒരു തിന്മയെ അംഗീകരിക്കലാണ്