V4 അൽ കിതാബ് 191 തിന്മകളുടെ സദസ്സുകൾ ബഹിഷ്‌ക്കരിക്കുക ഭാഗം 2 അൽ കിതാബു പഠന പരമ്പര 191
1438 മുഹറം 3
04.10.2016
സ്‌പെഷ്യൽ ക്ലാസ്സ് 02 of 01
മദ്യം കുടിക്കുന്നില്ലെങ്കിലും മദ്യം വിളമ്പുന്ന സൽക്കാരങ്ങളിൽ /പാർട്ടികളിൽ പങ്കെടുക്കൽ ഹറാം ആണ്.
ഹറാമുകൾ നിറഞ്ഞ വിവാഹ സൽക്കാരങ്ങളിൽ നിന്നും പരമാവധി വിട്ടു നിൽക്കേണ്ടതാണ്.
(ചർച്ചയുടെ രണ്ടാം ഭാഗം)
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ.......
വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കുമിടയിൽ എല്ലാം എന്തിനും ഏതിനും ചായ സൽക്കാരങ്ങളും പാർട്ടികളും സജീവമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.പലപ്പോഴും ഇത്തരം സൽക്കാരങ്ങൾ ധൂർത്തിന്റെയും ദുർവ്യത്തിന്റെയും നിഷിദ്ധങ്ങളുടെയും ഇടം ആയി മാറുന്നു.വിവാഹമുമായി ബന്ധപ്പെട്ടും നിരവധി ഹറാമുകൾ മുസ്ലിം സമൂഹത്തിൽ വേരോടിയിരിക്കുന്നു.വിവാഹ തലേന്നും വിവാഹ ദിനത്തിലും വിവാഹ സൽക്കാരങ്ങളിലും മണിയറയിൽ പോലും നടക്കുന്ന പേക്കൂത്തുകളും ആഭാസങ്ങളും വ്യാപകമായി കൊണ്ടിരിക്കുന്നു. മുസ്ലിം വരന്മാർക്കു വിവാഹം കഴിഞ്ഞ ശേഷം നബി സുന്നത്തായി നിശ്‌ചയിച്ച വലീമത് എന്താണെന്ന് പോലും സമൂഹത്തിനു അറിയാത്ത അവസ്ഥയാണ്. സൽക്കാരങ്ങളിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുക എന്നത് വിവിധ കൂട്ടായ്മകളിൽ പ്രവർത്തിക്കുന്ന നമുക്ക് ബുദ്ധിമുട്ടായേക്കാം. എന്നിരുന്നാലും ഈ വിഷയത്തിൽ നാം നമുക്ക് കഴിയും വിധം നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയും സമൂഹത്തെയും ബോധവൽക്കരിക്കുകയും സാധ്യമാകുന്ന ഘട്ടങ്ങളിൽ ആഭാസങ്ങളെ തടയുകയും ബഹിഷ്‌കരണം ഉൾപ്പെടെ ഉള്ള മാർഗ്ഗങ്ങൾ അവലംബിക്കാൻ സന്നദ്ധരാവുകയും ചെയ്യേണ്ടതുണ്ട്.
ഒരു അറബി കവിതയുടെ പ്രസക്തമായ വരികൾ മലയാള സാരാംശം സഹിതം ചുവടെ ചേർക്കുന്നു.
عَنْ الْمَرْءِ لَا تَسْأَلْ وَسَلْ عَنْ قَرِينِهِ
فَكُلُّ قَرِينٍ بِالْمُقَارَنِ يَقْتَدِي
إذَا كُنْت فِي قَوْمٍ
فَصَاحِبْ خِيَارَهُمْ
وَلَا تَصْحَبْ الْأَرْدَى فَتَرْدَى مَعَ الرَّدِي
ഒരുവനെ അറിയുവാൻ ചോദിക്കേണ്ട നീ അവനെ കുറിച്ച്,
ചോദിക്കുക അവന്റെ കൂട്ട് ആരുമായെന്നു മാത്രം .
സമൂഹത്തിൽ ഗുണവാന്മാരുമായി സഹവസിക്കൂ,
നീചരുമായി സഹവാസം നിന്നെയും നീചനാക്കും.