വേര്‍തിരിവില്ലാതാക്കാന്‍.....ജീന്‍സും ഫോണും വേണ്ട
ജാര്‍ഖണ്ഡിലെ ഒരു കോളേജില്‍ ജീന്‍സും മൊബൈല്‍ ഫോണും നിരോധിച്ചു
ദല്‍തോന്‍ഗഞ്ചിലെ യോധാ സിങ് നാംധാരി വിമന്‍സ് കോളേജ് ആണ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയത്. നിലാംബര്‍ പിതാംബര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് ആണിത്.ഈ യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഡ്രസ് കോഡ് നടപ്പാക്കിയ ആദ്യ കോളേജ് തങ്ങളുടേതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. മോഹിനി ഗുപ്ത പറയുന്നു. റാഞ്ചി യൂണിവേളഴ്സിറ്റിയില്‍ നേരത്തെതന്നെ ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സമ്പന്നരും തമ്മിലുള്ള അന്തരം ഒഴിവാക്കാനായി ജീന്‍സും മൊബൈല്‍ ഫോണും കോളേജില്‍ നിരോധിച്ചിരിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.