ബ്ലാസ്റ്റേഴ്‌സിന് ഡച്ച് പവര്‍: പുതിയ സ്‌ട്രൈക്കര്‍

2017-08-21 3

Kerala Blasters have made their sixth foreign signing for the 2017-18 Indian Super League season. The men in yellow have roped in Dutch striker Mark Sifneos, who joins Iain Hume, Courage pekuson, nemanja lakic-pesic, wes brown and Paul rachubka as Rene Muelensteen's new recruits for the upcoming season.

ഐഎസ്എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിനെ കൂടുതല്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ആറാമത്തെ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തി. ഡച്ച് യുവ സ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്നിയോസാണ് ബ്ലാസ്റ്റേഴ്സിലെത്തിയ പുതിയ താരം. ഹാഫ് ഡച്ച്, ഹാഫ് ഗ്രീക്ക്, ഫുള്‍ ബ്ലാസ്റ്റര്‍ നൗ എന്നാണ് സിഫ്നിയോസിന്റെ വരവിനെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിശേഷിപ്പിച്ചത്.
ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, കറേജ് പെക്യൂസണ്‍, നെമഞ്ജ ലാക്കിച്ച് പെസിച്ച്, പൗള്‍ റച്ചൂക്ക എന്നിവരാണ് പുതുതായി ബ്ലാസ്റ്റേഴ്സിലെത്തിയ മറ്റു കളിക്കാര്‍. 21 കാരനായ സിഫ്നിയോസിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഡച്ച് താരവുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയത്.