എല്ലുവിഴുങ്ങിയെ സംരക്ഷിക്കണം...!!!
ഈ പക്ഷികള്‍ വീട്ടിലെത്തിയാല്‍ ദൗര്‍ഭാഗ്യം കടന്നുവരും എന്നാണ് അസം ജനതയുടെ വിശ്വാസം
കൊക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട വംശനാശ ഭീക്ഷണി നേരിടുന്ന അഡ്ജുട്ടന്റ് സ്റ്റോര്‍ക് അഥവ വയല്‍ നായ്ക്കന്‍ എന്ന എല്ലുവിഴുങ്ങി പക്ഷികളെ രക്ഷിക്കാനാണ് 70 സ്ത്രീകള്‍ ഒരുമ്മിച്ചത്.തവിട്ടും കറുപ്പും കലര്‍ന്ന നിറത്തില്‍ ചിറകു വിരിക്കുന്ന ചാര നിറത്തിലുള്ള കൊക്കുകളുള്ള മാലിന്യങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന പക്ഷികള്‍ക്കായാണ് അവര്‍ ഒന്നിച്ചത്. ചത്തടിഞ്ഞ ഭക്ഷണങ്ങളാണ് ഇവയ്ക്ക് പ്രിയം. ഹാര്‍ഗില്ല എന്നറിയപ്പെടുന്ന ഇവ സംസ്‌കൃതത്തില്‍ എല്ലുവിഴുങ്ങികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.