മരണം വിതച്ച് ഖൊരക്പൂര്‍.....!!!
സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്നും രാഘവ് ജാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നു എന്നാണ് വ്യക്തമാകുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 കുട്ടികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 105 ആയി. 9 പേരില്‍ 5 കുട്ടികളും നവജാത ശിശുക്കളാണ്. മറ്റു രണ്ടു പേര്‍ എന്‍സഫലൈറ്റിസ് ബാധിച്ചാണ് മരിച്ചത്. ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പികെ സിങ് ആണ് മരണം സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനു ശേഷമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പികെ സിങ് പറഞ്ഞു.