മികച്ച ടാങ്ക് വേട്ടക്കാരന്‍ ഇന്ത്യയ്ക്ക്???....ചൈന പേടിക്കണം
1991ലെ ഗള്‍ഫ് യുദ്ധകാലത്ത് ഏറെ നാശം വിതച്ച ഹെലികോപ്ടറാണ് അപ്പാച്ചെ
ആറ് യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിന് 4,170 കോടി രൂപ ചിലവാകുമെന്നാണ് കരുതപ്പെടുന്നത്. ആറു മാസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ വാങ്ങി 2021 ഓടെ സര്‍വ്വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
2015 ല്‍ 22 യുഎസ് നിര്‍മ്മിത അപ്പാച്ചേ ഹെലികോപ്റ്ററുകളും 15 ഹെവി ലിഫ്റ്റ് ചൈനൂക്ക് ഹെലികോപ്റ്ററുകളും ഇന്ത്യ വാങ്ങിയിരുന്നു. പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലാണ് (ഡിഎസി) പുതിയ അപ്പാത്തേ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള തീരുമാനം എടുത്തത്