പാടാനോ പകര്‍ത്താനോ പറ്റില്ല....!!!
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ ഗാനം ആലപിക്കാനോ അത് വീഡിയോയില്‍ പകര്‍ത്താനോ സാധ്യമല്ലെന്ന വാദവുമായി
യു.പിയിലെ എല്ലാ മദ്രസകളിലും ആഗസ്ത് 15ന് ദേശീയ ഗാനം പാടുകയും അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാക്കിക്കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ബറേലിയിലെയും പിലിഭിത്തിലെയും മുഫ്ത്തിമാര്‍ ഇതിനെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. 'സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യസ്നേഹം പ്രകടിപ്പിക്കണം. പക്ഷെ, ദേശീയഗാനം പാടുന്നതില്‍ നിന്നും വീഡിയോ റെക്കോര്‍ഡിങ്ങില്‍ നിന്നും മുസ്്ലിംകള്‍ വിട്ടു നില്‍ക്കണം. കാരണം അവ രണ്ടും ഇസ്ലാമിനെതിരാണ്'- ബറേലിയിലെ ഖാസി മൗലാനാ അസ്ജദ് റസാ ഖാന്‍ പറഞ്ഞു. '