Usain Bolt injured in final race of career as Great Britain wins 4x100 final

2017-08-13 6

വേഗരാജാവിന്റെ അപൂര്‍ണ മടക്കം..!!!




തന്റെ കരിയറിലെ അവസാന മത്സരമാണ് ബോള്‍ട്ടിന് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത്

അവസാന മത്സരത്തില്‍ മെഡല്‍ നേടി കളമൊഴിയാമെന്ന ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ പരിക്ക് വില്ലനായപ്പോള്‍ ലോകം മുഴുവന്‍ അദ്ദേഹത്തോടൊപ്പം വിതുമ്പി.ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 4*100 റിലേ ഫൈനലില്‍ മത്സരിക്കാനിറങ്ങിയ ഉസൈന്‍ ബോള്‍ട്ടിന് പരിക്ക് കാരണം മത്സരം പൂര്‍ത്തിയാക്കാനായില്ല. പേശീവലിവ് കാരണം 50 മീറ്റര്‍ ശേഷിക്കെ ബോള്‍ട്ട് ട്രാക്കിലേക്ക് വീണു.