ലോകത്തെ ഒന്നാകെ രക്ഷിക്കാന്‍ താഡ്....!!!
ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് എന്നാണ് താഡിന്റെ പൂര്‍ണ്ണരൂപം
തങ്ങളുടെ പദ്ധതി ചിത്രം സഹിതം ഉത്തരകൊറിയ പുറത്തു വിട്ടു കഴിഞ്ഞു. ഉത്തരകൊറിയിയയില്‍ നിന്നും ജപ്പാനു മുകളിലൂടെ വിക്ഷേപിക്കുന്ന ഹാസ്വോങ്ങ് 12 മിസൈല്‍ 14 മിനിറ്റുകള്‍ കൊണ്ട് ഗുവാമില്‍ പറന്നിറങ്ങുമെന്നാണ് ഉത്തരകൊറിയന്‍ സൈന്യം പറയുന്നത്. എന്നാല്‍ ഉത്തരകൊറിയയുടെ ഹാസ്വോങ്ങിനെ തകര്‍ക്കാന്‍ അമേരിക്കയുടെ താഡിന് കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാക്രമണത്തിന് ഉത്തരകൊറിയ തയ്യാറായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഗുവാമിനു പുറമേ ദക്ഷിണകൊറിയയിലും ജപ്പാനിലും താഡ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍