നീല നിറമുള്ള നായകള്‍...കാരണം മലിനീകരണം തന്നെ...
ഗുരുതരമായ വ്യാവസായിക മലിനീകരണത്തിന്റെ പ്രതീകമായി നവി മുംബൈയില്‍ നീലനിറമുള്ള നായകള്‍ പെരുകുന്നു.
ഇവിടത്തെ അനിമല്‍ പ്രൊട്ടക്ഷന്‍ സെല്‍ എന്ന സംഘടനയാണ് രോമത്തിന്റെ നിറം നീലയായിമാറിയ നായ്ക്കളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് സംഭവം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.നവി മുംബൈയിലെ തലോജ വ്യവസായ മേഖലയിലാണ് ഈ അപൂര്‍വ പ്രതിഭാസം. ആയിരത്തോളം ഫാര്‍മസ്യൂട്ടിക്കല്‍, എന്‍ജിനീയറിങ് ഫാക്ടറികളുണ്ട് ഇവിടെ. ഇവിടെനിന്നുള്ള രാസമാലിന്യമെല്ലാം അടുത്തുള്ള കസാഡി നദിയിലേക്കാണ് ഒഴുക്കുന്നത്.