പരിധിവിട്ട അധ്യാപനം; പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍
വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു
ഹയലാക്കണ്ടി മോഡല്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്‌ക്കറിനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പമുള്ള ഇയാളുടെ സ്വകാര്യ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. സ്‌കൂള്‍ അദ്ധ്യാപകനായ ഫൈസുദ്ദീന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിച്ച് തന്നോടൊപ്പമിരുത്തി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച്,അടുത്തിടപഴകുന്ന ചിത്രങ്ങള്‍ ഇയാള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വിവിധ സംഘടനകള്‍ ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.