ഖുർആൻ പഠനം സബ്ബിഹ്സ്മ റബ്ബികൽ അ അ' ലാ വീഡിയോ ഭാഗം 2 سَبِّحِ ٱسْمَ رَبِّكَ ٱلْأَعْلَى

2017-08-08 1

• سَنُقْرِئُكَ فَلَا تَنسَىٰٓ ﴾٦﴿
• നിനക്കു നാം ഓതിത്തരാം; അതിനാല്‍ നീ മറന്നു പോകുന്നതല്ല;
• سَنُقْرِئُكَ നിനക്കു നാം ഓതിത്തരം, നിന്നെ ഓതിക്കാം فَلَا تَنسَى അതിനാല്‍ (അപ്പോള്‍) നീ മറക്കുകയില്ല
87:7
• إِلَّا مَا شَآءَ ٱللَّهُ ۚ إِنَّهُۥ يَعْلَمُ ٱلْجَهْرَ وَمَا يَخْفَىٰ ﴾٧﴿
• അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, അവന്‍ പരസ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു.
• إِلَّا ഒഴികെ مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചത് إِنَّهُ يَعْلَمُ നിശ്ചമായും അവന്‍ അറിയും الْجَهْرَ പരസ്യം ഉറക്കെയുള്ളത് وَمَا യാതൊന്നും يَخْفَى അവ്യക്തമാകുന്ന (മറഞ്ഞു പോകുന്ന)
87:8
• وَنُيَسِّرُكَ لِلْيُسْرَىٰ ﴾٨﴿
• കൂടുതല്‍ സുഗമമായതിലേക്ക് നിനക്കു നാം സൗകര്യപ്പെടുത്തിത്തരുന്നതുമാണ്.
• وَنُيَسِّرُكَ നിനക്ക് നാം എളുപ്പമാക്കു (സൗകര്യപ്പെടുത്തു)കയും ചെയ്യും لِلْيُسْرَى കൂടുതല് (ഏറ്റവും) എളുപ്പ(സുഗമ)മായതിലേക്ക്
നബി (സ്വ)ക്കു അവതരിക്കുന്ന വഹ്യുْകളൊന്നും തന്നെ – അതു ഖുര്ആഅനാകട്ടെ, അല്ലാത്തതാകട്ടെ – മറന്നു പോകാതിരിക്കത്തക്കവണ്ണം മലക്കു മുഖേന അല്ലാഹു തിരുമേനിക്ക് ഓതികൊടുത്ത് മനസ്സില്‍ ഉറപ്പിച്ചു കൊടുക്കുമെന്നും, പിന്നേക്ക് ഓര്മ്മചവെച്ചിരിക്കേണ്ടുന്ന ആവശ്യമില്ലാത്ത ഭാഗങ്ങള്‍ വല്ലതും അതില്‍ ഉണ്ടെങ്കില്‍ ആ ഭാഗം അല്ലാഹു മറപ്പിച്ചുകൂടായ്‌കയില്ലെന്നും അതു നിമിത്തം ദോഷമൊന്നും സംഭവിക്കാനില്ലെന്നും അല്ലാഹു നബി (സ്വ)യെ ഉണര്ത്തു്ന്നു. അല്ലാഹു എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്നവനാണ്.
സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like ചെയ്തും share ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും

Videos similaires