ഹദീസ് 51 & 52 ബുഖാരി വിജ്ഞാനം كتاب العلم صحيح البخاري

2017-08-08 1

عَنْ سَلَمَةَ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ

مَنْ يَقُلْ عَلَىَّ مَا لَمْ أَقُلْ فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ
സലമ പറയുന്നു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പറയുന്നത് ഞാൻ കേട്ടു ഞാൻ പറയാത്തത് എന്റെ മേൽ പറയുന്നവൻ നരകത്തിൽ അവന്റെ സീറ്റ് ഉറപ്പിക്കട്ടെ
……………………………………………………………………………………
… ഫത്ഹുൽ ബാരി കാണുക
നന്മയെ ഉദ്ദേശിച്ചു ഒഴികെ കളവു പറയൽ പാപവും പാപത്തിന്റെ ശമ്പളം നരകവുമാണെന്നത് അറിയപ്പെട്ട കാര്യമാണ് പിന്നെ നബിയുടെ മേൽ കളവു പറയുന്നതിന്റെ കുറ്റം മറ്റുള്ള കളവുകളെ അപേക്ഷിച്ച് വ്യത്യസ്തമാകുന്നതെങ്ങനെ ? കാരണം
1.അബൂ മുഹമ്മദ്‌ അൽ ജുവൈനിയെ പോലുള്ള ഉലമാക്കൾ നബിയുടെ മേൽ കരുതിക്കൂട്ടി കളവു പറയുന്നത് കാഫിറാകുന്നതിന് കാരണമാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു എന്നാൽ അദ്ദേഹത്തിന്റെ മകൻ ഇമാമുൽ ഹറമൈൻ എന്നവരും അദ്ദേഹത്തിന്റെ ശേഷക്കാരും ഈ അഭിപ്രായം ബാലഹീനമാനെന്നു പറഞ്ഞിരിക്കുന്നു നബിയുടെ മേൽ കളവു പറയുന്നത് ചിലപ്പോൾ ഹറാമിനെ ഹലാലാക്കാൻ ഇടയാക്കുമെന്നും ഇത് കുഫ്രിയ്യത്തിലേക്ക് നയിക്കുമെന്നുമാണ്‌ ആദ്യ അഭിപ്രായക്കാരുടെ ന്യായം എങ്കിലും ഹറാമിനെ ഹലാലാക്കി അയാൾ വിശ്വസിച്ചില്ലെങ്കിൽ കാഫിരാകുകയില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം
സഹോദരീ സഹോദരന്മാരെ.........ഖുർആനിന്റെയും സുന്നത്തിന്റെയും മഹിതമായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള യത്നത്തിൽ ഞങ്ങളുമായി സഹകരിക്കൂ.....like ചെയ്തും share ചെയ്തും നിങ്ങള്ക്കും ഇതിന്റെ ഭാഗമാകാം,ഇന്ഷാ അള്ളാഹ് നിങ്ങൾക്കും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം ലഭിക്കും അസ്സലാമു അലൈക്കും