PART 1 OF 2 ഹദീസ് 54 ബുഖാരി വിജ്ഞാനം كتاب العلم - صحيح البخاري

2017-08-08 0

ഖുസാഅ ഗോത്രക്കാർ മക്കാ വിജയം നടന്ന വർഷം ബനൂ ലൈസ് ഗോത്രത്തിൽ പെട്ട ഒരാളെ കൊന്നു .അവരിൽ നിന്ന് ഒരാളെ ബനൂ ലൈസ് ഗോത്രക്കാർ - ജാഹിലിയ്യാ കാല ഘട്ടത്തിൽ - കൊന്നതിനു പകരമായിരുന്നു അത് നബി ഈ വിവരം അറിഞ്ഞപ്പോൾ വാഹനപ്പുറത്ത്‌ കയറി നബി അവിടെയെത്തി പ്രസംഗിച്ചു നിശ്ചയം അല്ലാഹു മക്കയിൽ കൊല തടഞ്ഞിരിക്കുന്നു -കൊല എന്നാണോ ആന/ഫീൽ എന്ന വാക്കാണോ നബി ഉപയോഗിച്ചതെന്ന് ഉപ നിവേദകനു സംശയമുണ്ട്‌ -- അല്ലാഹു അവന്റെ ദൂതർ സ്വല്ലല്ലാഹു അലൈഹി വ സല്ലംയ്ക്കും സത്യാ വിശ്വാസികൾക്കും സത്യ നിഷേധികൾക്ക് മേൽ ആധിപത്യം നല്കിയിരിക്കുന്നു അറിയുക മക്കയിൽ വച്ച് യുദ്ധം ചെയ്യുന്നത് എനിയ്ക്ക് മുമ്പ് ആർക്കും അനുവദനീയമായിട്ടില്ല എനിയ്ക്ക് ശേഷം ആർക്കും അത് അനുവദനീയമാകുകയും ഇല്ല എനിയ്ക്ക് തന്നെ അത് അനുവദിച്ചത് ഒരു പകലിലെ കുറച്ചു സമയം മാത്രമാണ് ഈ നിമിഷം മക്ക പവിത്രമാണ് മക്കയിലെ മരം മുറിക്കുവാനോ മുൾ ചെടികൾ നീക്കം ചെയ്യാനോ അവിടെ വീണു കിട്ടിയ വസ്തു അതിന്റെ ഉടമസ്ഥന് തിരിച്ചു കിട്ടുന്നതിനായി പരസ്യം ചെയ്യുന്നതിനല്ലാതെ ആ വസ്തു എടുക്കുന്നതിനോ അനുവാദമില്ലാത്തതാകുന്നു
ആരെങ്കിലും വധിക്കപ്പെട്ടാൽ അയാളുടെ അടുത്ത ബന്ധുവിന് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാം - ബ്ലഡ് മണി /ദിയതോ അല്ലെങ്കിൽ പകരം ഘാതകനെ വധിക്കലോ . നബി ഇങ്ങനെ പറഞ്ഞപ്പോൾ യമനിൽ നിന്ന് വന്ന ഒരാൾ -അബൂ ഷാഹ് -പറഞ്ഞു നബിയെ......ഇത് എനിക്ക് എഴുതി തരൂ...... നബി പറഞ്ഞു അദ്ദേഹത്തിനു അത് എഴുതി നല്കൂ അപ്പോൾ ഖുറൈശികളിൽ നിന്ന് ഒരാൾ -അബ്ദുല്ലാഹി ബ്നു അബ്ബാസ്‌ -പറഞ്ഞു അല്ലാഹുവിന്റെ ദൂതരെ......ഇദ്ഖിർ എന്ന പുല്ലു/ചെടി ഒഴിവാക്കണേ .... കാരണം ഇദ്ഖിർ ഞങ്ങൾ ഞങ്ങളുടെ വീടുകളിലും ഖബ്രുകൾക്ക് മേലും ഉപയോഗിക്കുന്നതാണ് അപ്പോൾ നബി പറഞ്ഞു ഇദ്ഖിർ ഒഴികെ - ഇദ്ഖിർ പിഴുതെടുക്കാംഎന്നു സാരം

Free Traffic Exchange