നോട്ട'യില്‍ കോണ്‍ഗ്രസിന് തിരിച്ചടി
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണു ബാലറ്റില്‍ ‘നോട്ട’ ഉള്‍പ്പെടുത്തിയതെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്‍റെ വിശദീകരണം.ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനു നിവേദനം നല്‍കിയിരുന്നു. വിഷയം നിയമപരമായി നേരിടുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സ്റ്റേ ചെയ്യാനാവില്ലെന്ന കോടതിയുടെ തീരുമാനം കോൺഗ്രസിനു തിരിച്ചടിയായി.