അല് കിതാബ് പഠന പരമ്പര179 അസ്സ്വലാ ഭാഗം5

2017-08-02 1

MODULE 11/ 04.09.2016
ദുആഉൽ ഇഫ്തിതാഹ് ആയി സ്വഹീഹായ ഹദീസുകളിൽ വരുന്ന വിവിധ വചനങ്ങൾ ഉണ്ട് എന്ന് നാം പരാമർശിച്ചിരുന്നു.ഇതിൽ വജ്ജഹ്‌തുവിന്റെ വചനങ്ങളും അർത്ഥവും ആശയവും സ്വഹീഹ് മുസ്ലിമിലെ ഹദീസും ഇമാം നവവി റഹിമഹുല്ലാഹിയുടെ ശർഹ് മുസ്ലിമിലെ വിശദീകരണവും സഹിതം നാം മനസ്സിലാക്കി .
الفقه على المذاهب الأربعة
എന്ന കിതാബിൽ ഇങ്ങിനെ കാണാം.
الشافعية قالوا: دعاء الافتتاح هو أن يقول المصلي بعد تكبيرة الإحرام: {وجهت وجهي للذي فطر السموات والأرض حنيفاً مسلماً، وما أنا من المشركين، إن صلاتي ونسكي ومحياي ومماتي لله رب العالمين؛ لا شريك له، وبذلك أمرت، وأنا من المسلمين}
ഷാഫിഈ മദ്ഹബുകാർ പറഞ്ഞു/പറയുന്നു:ദുആഉൽ ഇഫ്തിതാഹ് എന്നാൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം വജ്ജഹ്‌തു .......വ അന മിനൽ മുസ്‌ലിമീൻ എന്ന് വരെ ചൊല്ലലാണ്.
ഇനി നമുക്ക്സ്വഹീഹായ ഹദീസിൽ വന്ന മറ്റൊരു ദുആഉൽ ഇഫ്തിതാഹ് പരിചയപ്പെടാം. സനാഉ എന്നാണു പൊതുവെ ഇത് അറിയപ്പെടുന്നത്.
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ 
സനാഇന്റെ അർത്ഥം : അല്ലാഹുവേ... നീ പരിശുദ്ധനാണ്.നിനയ്ക്കാണ് സകല സ്തുതിയും (നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു ).നിന്റെ നാമം അനുഗ്രഹീതമാണ്.നിന്റെ മഹത്വം അത്യുന്നതമാണ്.നീയല്ലാതെ ഒരു ഇലാഹ്/ആരാധ്യനും ഇല്ല.
തെളിവ് ഹദീസിൽ നിന്നും:
ജാമിഉ തിർമുദി 
كتاب الصلاة
باب مَا يَقُولُ عِنْدَ افْتِتَاحِ الصَّلاَةِ
حَدَّثَنَا الْحَسَنُ بْنُ عَرَفَةَ، وَيَحْيَى بْنُ مُوسَى، قَالاَ حَدَّثَنَا أَبُو مُعَاوِيَةَ، عَنْ حَارِثَةَ بْنِ أَبِي الرِّجَالِ، عَنْ عَمْرَةَ، عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم إِذَا افْتَتَحَ الصَّلاَةَ قَالَ ‏ "‏ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ
ആഇഷ റദിയല്ലാഹു അന്ഹാ പറയുന്നു: നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം നിസ്ക്കാരം തുടങ്ങുമ്പോൾ /തുടങ്ങിയാൽ 
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلاَ إِلَهَ غَيْرُكَ
എന്ന് ചൊല്ലുമായിരുന്നു.
(നസാഈ , ഇബ്നു മാജ, അബൂ ദാവൂദ് , സ്വഹീഹ് മുസ്ലിം എന്നിവയിലും സമാനമായ റിപ്പോർട്ടുകൾ കാണാം)

Free Traffic Exchange

Videos similaires