V2 അൽ കിതാബ് 234 തൽഖീൻ ഭാഗം 2- മരണം ആസന്നം ആയവർക്ക് ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊടുക്കൽ

2017-08-01 2

MODULE
20/26.01.2017

ശറഹു മുസ്ലിമിൽ ഇമാം നവവി തുടരുന്നു :

وَقَالَ بَعْضُهُمْ هِيَ مُجْمَلَةٌ تَحْتَاجُ إِلَى شَرْحٍ ، وَمَعْنَاهُ : مَنْ قَالَ الْكَلِمَةَ وَأَدَّى حَقَّهَا وَفَرِيضَتَهَا . وَهَذَا قَوْلُ الْحَسَنِ الْبَصْرِيِّ . وَقِيلَ : إِنَّ ذَلِكَ لِمَنْ قَالَهَا عِنْدَ النَّدَمِ وَالتَّوْبَةِ . وَمَاتَ عَلَى ذَلِكَ وَهَذَا قَوْلُ الْبُخَارِيِّ
ആശയ സംഗ്രഹം : ഈ ഹദീസ് വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്ന് ചില പണ്ഡിതന്മാർ പ്രസ്താവിച്ചിരിക്കുന്നു.ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനത്തിന്റെ ഹഖും നിര്ബന്ധ ബാധ്യതകളും നിറവേറ്റിയവൻ സ്വർഗ്ഗത്തിൽ കടക്കും എന്നാണു ഹദീസിന്റെ താത്പര്യമെന്ന് ഇമാം ഹസനുൽ ബസ്വരി വ്യക്തമാക്കിയിട്ടുണ്ട്.ഖേദത്തോടെയും പശ്ചാത്താപ മനസ്സോടും കൂടി ലാ ഇലാഹ ഇല്ലല്ലാഹ് പറയുകയും അതിന്മേൽ( തൗഹീദിലായി) മരിക്കുകയും ചെയ്തവൻ എന്നാണു ഹദീസിന്റെ ഉദ്ദേശ്യമെന്നും പറയപ്പെട്ടിണ്ട്.

http://library.islamweb.net/newlibrary/display_book.php?idfrom=140&idto=161&bk_no=53&ID=19

ഈ വിഷയത്തിൽ വന്ന ഏതാനും ചില ഹദീസുകൾ കൂടി ചുവടെ ചേർക്കുന്നു :
1.
مصنف عبد الرزاق

عَنْ أَبِي هُرَيْرَةَ قَالَ : " مَنْ قَالَ عِنْدَ مَوْتِهِ : لَا إِلَهَ إِلَّا اللَّهُ ، أَنْجَتْهُ يَوْمًا مِنَ الدَّهْرِ ، أَصَابَهُ قَبْلَ ذَلِكَ مَا أَصَابَهُ
ആരെങ്കിലും മരണ സമയത്തു ' ലാ ഇലാഹ ഇല്ലല്ലാഹ്' പറഞ്ഞാൽ അത് ഒരു ദിവസം അവനെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തും;അതിനു മുമ്പ് അവനെ ബാധിച്ചതൊക്കെ അവനെ ബാധിച്ചു(എങ്കിലും)
2.
المعجم الكبير
أبو القاسم سليمان بن أحمد المعروف( الطبراني)

عَنْ مُحَمَّدِ بْنِ تَمَّامٍ ، حَدَّثَنِي عَطَاءُ بْنُ السَّائِبِ ، عَنْ أَبِيهِ ، عَنْ جَدِّهِ ، قَالَ : قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - : " مَنْ لُقِّنَ عِنْدَ الْمَوْتِ شَهَادَةَ أَنْ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ "
ആരെങ്കിലും മരണ സമയത്തു ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് മനസ്സിൽ ഉറപ്പിച്ചു ഉച്ചരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.

3.
المستدرك على الصحيحين
أبو عبد الله محمد بن عبد الله الحاكم النيسابوري

عَنْ عُمَرَ بْنِ الْخَطَّابِ - رَضِيَ اللَّهُ عَنْهُمَا - قَالَ : سَمِعْتُ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ - يَقُولُ : " إِنِّي لَأَعْلَمُ كَلِمَةً لَا يَقُولُهَا عَبْدٌ حَقًّا مِنْ قَلْبِهِ فَيَمُوتُ عَلَى ذَلِكَ إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ ، لَا إِلَهَ إِلَّا اللَّهُ "
ഖൽബിൽ സത്യമാണെന്നുറപ്പിച്ചു ഉച്ചരിച്ചാൽ നരകം നിഷിദ്ധമാകുന്ന ഒരു വാക്യമുണ്ട്. ' ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യമാണത്.

Free Traffic Exchange

Videos similaires