V2 അൽ കിതാബ് ചോദ്യോത്തരം പുതിയ വീട്ടിൽപ്രവേശിക്കുന്ന അവസരത്തിൽ....

2017-08-01 0

V2 അൽ കിതാബ് ചോദ്യോത്തരം പുതിയ വീട്ടിൽപ്രവേശിക്കുന്ന അവസരത്തിൽ....
ചോദ്യം : പുതിയ വീട്ടിൽ പ്രവേശിക്കുമ്പോൾ പ്രത്യേകമായി ദുആ ദിക്റുകൾ ഹദീസുകളിൽ വന്നിട്ടുണ്ടോ?
ഉത്തരം പുതിയ വീട്ടിൽ പ്രവേശിക്കുമ്പോൾ മാത്രമായി പ്രത്യേകമായി ദിക്ർ ദുആകൾ ഖുർആനിലോ ഹദീസിലോ വന്നതായി കാണുന്നില്ല . എന്നാൽ താഴെ ചേർത്ത ഖുർആൻ വചനങ്ങളിലെയും ഹദീസുകളിലെയും ദിക്ർ ദുആകൾ പുതിയ വീട്ടിൽ പ്രവേശിക്കുമ്പോഴും ബാധകമാണ് എന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു.

വീട്ടിൽ പ്രവേശിക്കുമ്പൾ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടും ബിസ്മില്ലാഹി ചൊല്ലിക്കൊണ്ടും പ്രവേശിക്കുക.

أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ‏.
'അല്ലാഹു പടച്ച തിന്മകളിൽ നിന്ന് അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് ഞാൻ കാവൽ തേടുന്നു.' എന്ന് ചൊല്ലുക .

اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا
അല്ലാഹുവേ ....പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും ഞാൻ നിന്നോട് നന്മയെ തേടുന്നു.നിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിക്കുകയും നിന്റെ നാമത്തിൽ ഞങ്ങൾ പുറത്തു പോകുകയും കാര്യങ്ങൾ എല്ലാം നിന്നിൽ ഞങ്ങൾ ഭരമേല്പിക്കുകയും ചെയ്യുന്നു.

الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ
അല്ലാഹുവിന്റെ അനുഗ്രഹത്താൽ നന്മകൾ പൂർത്തീകരിക്കപ്പെടുന്നു.

വീട്ടിൽ പിശാചിന്റെ ഉപദ്രവം ഇല്ലാതിരിക്കാൻ സൂറത്തുൽ ബഖറ പാരായണം ചെയ്യുക.


مَا شَاء اللَّهُ لا قُوَّةَ إِلاَّ بِاللَّهِ
ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല' എന്ന് ചൊല്ലുക.

Free Traffic Exchange