Advocate Aloor wont appear for Pulsar Suni in actress abduction case, reports says.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ജൂലായ് 24നാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. അതേസമയം, ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നറിഞ്ഞിട്ടും സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ കോടതിയില്‍ ഹാജരായില്ല. കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഇപ്പോള്‍ 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലാണ്.